എയർ ഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

100 ദശലക്ഷം ഡോളറിന്റെ ഓഹരികൾ പിഐഎഫ് ഏറ്റെടുക്കും

Update: 2025-03-08 16:25 GMT

ദമ്മാം: സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മലേഷ്യൻ മൾട്ടിനാഷണൽ ലോകോസ്റ്റ് എയർലൈനായ എയർഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. നൂറ് ദശലക്ഷം ഡോളറിന്റെ ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധനസമാഹരണാർഥം എയർ ഏഷ്യയുടെ 15 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 226 ദശലക്ഷം ഡോളർ ഇത് വഴി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ നൂറ് ദശലക്ഷം മൂല്യമുള്ള ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ സിംഗപ്പൂർ, ജപ്പാൻ എന്നിവയുൾപ്പെടുന്ന നിക്ഷേപക മേഖലയിൽ നിന്നും കണ്ടെത്തുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി കമ്പനിയെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News