ദമ്മാം സീക്കോയിലെ പ്രവാസ ജീവിതങ്ങളുടെ കഥ; 'സീക്കോ തെരുവ്' പുസ്തകം പ്രകാശനം ചെയ്തു

Update: 2025-05-23 18:34 GMT
Editor : Thameem CP | By : Web Desk

ദമ്മാം: കിഴക്കൻ സൗദിയിലെ പുരാതന നഗരമായ ദമ്മാമിലെ പ്രവാസി ജീവിതത്തെക്കുറിച്ചും അവിടുത്തെ മലയാളികളുടെ അനുഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന 'സീക്കോ തെരുവ്' എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനം ദമ്മാമിൽ നടന്നു. ദമ്മാം കെപ്വ സംഘടിപ്പിച്ച ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, മത രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പ്രവാസത്തിന്റെ നോവുകളും സന്തോഷങ്ങളും ഇതവൃത്തമാകുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് മലപ്പുറം കീഴുപറമ്പ് സ്വദേശിയായ പ്രവാസി ഹാഫിസ് കൊളക്കോടനാണ്. ദമ്മാമിൽ ജോലി തേടിയെത്തിയ പ്രവാസികളുടെ കഷ്ടപ്പാടുകളും സന്തോഷങ്ങളും അനുഭവങ്ങളും ഹൃദയസ്പർശിയായി പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഐ.പി.എച്ചാണ് പുസ്തകത്തിന്റെ പ്രസാധകർ.

Advertising
Advertising

ദമ്മാം റോസ്ഗാർഡൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന പ്രകാശന ചടങ്ങ് ബിസിനസ് പ്രമുഖൻ മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. മലബാരി ഗ്രൂപ്പ് സി.ഇ.ഒ കെ.എം ബഷീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെപ്വ രക്ഷാധികാരി ലിയാഖത്ത് അലി കരങ്ങാടൻ പുസ്തകം ഏറ്റുവാങ്ങി. നൗഷാദ് കുനിയിൽ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ജൗഹർ കുനിയിൽ, അസ്ലം കോളക്കോടൻ, മാലിക് മഖ്ബൂൽ, പ്രദീപ് കൊട്ടിയം, ഷമീർ കൊടിയത്തൂർ, ശബ്ന നജീബ്, സോഫിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ രചയിതാവായ ഹാഫിസ് കൊളക്കോടനെ ആദരിച്ചു. വഹീദുറഹ്‌മാൻ, നജീബ് എംടി, ശംസ്പീർ, അനസ് മുക്കം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News