ആതിഥേയ ഉംറ സംവിധാനം നടപ്പാക്കുന്നത് സൗദി ഹജ്ജ് ഉംറ മന്ത്രാലയം റദ്ദാക്കി
സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്ന ആതിഥേയ ഉംറ സംവിധാനം
ദമ്മാം: സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ച ആതിഥേയ ഉംറ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചു. സൗദി പൗരന്‍മാര്‍ക്കും താമസ രേഖലയിലുള്ളവര്‍ക്കും മൂന്ന് മുതല്‍ അഞ്ച് പേരെ വരെ ഉംറക്ക് കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു മന്ത്രാലയത്തിന്‍റെ ആതിഥേയ ഉംറ സംവിധാനം.
സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്ന ആതിഥേയ ഉംറ സംവിധാനം. രാജ്യത്തെ പൗരന്‍മാര്‍ക്കും താമസ രേഖയിലുള്ള വിദേശികള്‍ക്കും തങ്ങളുടെ കീഴില്‍ മൂന്ന് മുതല്‍ അഞ്ച് പേരെ വരെ ഉംറ തീര്‍ഥാടകരായി രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു സംവിധാനം. എന്നാല്‍ തീരുമാനം നടപ്പിലാക്കില്ലെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയ വക്താവ് ഹിഷാം ബിന്‍ സഈദ് വ്യക്തമാക്കി.
സ്വദേശികള്‍ക്ക് ആഗ്രഹിക്കുന്ന ആരെയും സ്വന്തം തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വിസ ലഭ്യമാക്കി രാജ്യത്തെത്തിക്കാന്‍ സാധിക്കുമായിരുന്നു. വിദേശികള്‍ക്ക് സ്വന്തം ഇഖാമയില്‍ വിസ ലഭ്യമാക്കി അടുത്ത ബന്ധുക്കളായവരെയും ഉംറ തീര്‍ഥാടനത്തിനായി രാജ്യത്തേക്കെത്തിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു മന്ത്രാലയത്തിന്‍റെ നേരത്തെയുള്ള പ്രഖ്യാപനം.