വിന്റേജ് മോഡ് ഓൺ; സൗദിയിൽ ആന്റിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നിയമഭേദ​ഗതിക്ക് നിർദേശം

പ്രത്യേക നമ്പർ പ്ലേറ്റുകളുമായി നിരത്തുകളിലിറക്കും

Update: 2025-11-18 15:19 GMT
Editor : Mufeeda | By : Web Desk

റിയാദ്: ആന്റിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും നിരത്തുകളിലിറക്കാനും അനുവദിക്കുന്ന നിയമഭേദ​ഗതിക്ക് നിർദേശം നൽകി സൗദി പൊതു സുരക്ഷാ ഡയറക്ടറേറ്റ്. ഭേദ​ഗതിയനുസരിച്ച് പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിച്ചാവും വാഹനങ്ങൾ നിരത്തുകളിലിറക്കുക. നിർദേശമനുസരിച്ച് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ ഏഴ് ഭേദ​ഗതി ചെയ്യും.

വാഹന പ്ലേറ്റ് ഫീസ് ഷെഡ്യൂളിൽ ആന്റിക് വാഹന പ്ലേറ്റുകൾ എന്ന പദം ചേർക്കും. വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് ഷെഡ്യൂൾ എന്നിവയിലും ആന്റിക് ഉൾപ്പെടുത്തും. രണ്ട് ഷെഡ്യൂളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്ന വാഹന വിഭാഗം അനുസരിച്ചാണ് ഫീസ് നിർണയിക്കുക.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News