യമൻ പ്രതിസന്ധി; 'സതേൺ ട്രാൻസിഷണൽ കൗൺസിൽ നടത്തിയ സമീപകാല നീക്കങ്ങൾ പ്രശ്നം വഷളാക്കി'
കൗൺസിൽ പ്രതിനിധി സംഘവുമായി സൗദിയിലെ യമൻ അംബാസഡർ നടത്തിയ കൂടിക്കാഴ്ചയിലാണ് വിലയിരുത്തൽ
Update: 2026-01-08 14:53 GMT
റിയാദ്: സതേൺ ട്രാൻസിഷണൽ കൗൺസിൽ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സൗദിയിലെ യമൻ അംബാസഡർ മുഹമ്മദ് അൽ ജാബിർ. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ യമൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കൗൺസിൽ നീക്കങ്ങൾ വിലയിരുത്തി. കൗൺസിൽ പ്രസിഡന്റ് ഐദറൂസ് അൽ-സുബൈദിയുടെ നിർദേശപ്രകാരം നടത്തിയ സമീപകാല നീക്കങ്ങൾ പ്രശ്നം വഷളാക്കിയെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി.
തെക്കൻ യമൻ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രവർത്തന മാർഗങ്ങൾ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. പ്രതിസന്ധി പരിഹാരത്തിനായി റിയാദിൽ നടക്കാനിരിക്കുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങളും ചർച്ചയായി. പ്രശ്ന പരിഹാരത്തിനായുള്ള സൗദിയുടെ ശ്രമങ്ങളെ കൗൺസിൽ പ്രസിഡൻസി അംഗം മുഹമ്മദ് അൽ-ഘൈതി പ്രശംസിച്ചു.