ലൈസൻസ് അനുവദിക്കുന്നത് നിർത്തിവെച്ചു; വാഹനങ്ങൾ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം

ഡെലിവറി കമ്പനികളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 കവിയാൻ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു

Update: 2022-12-06 20:34 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറി വാഹന കമ്പനികൾക്ക് പുതുതായി ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു .ഡെലിവറി സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങൾ അനുവദിക്കുന്നതായി കർശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിലവിലെ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതോടപ്പം ഡെലിവറി കമ്പനികളുടെ പരമാവധി വാഹനങ്ങളുടെ എണ്ണം 90 കവിയാൻ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു . വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുതെന്നും ഏഴ് വർഷത്തിന് ശേഷം സർവീസ് അവസാനിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. മോട്ടോർ ബൈക്കുകളുടെ കാലാവധിയും നാല് വര്‍ഷമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് . വാഹനം ഓടിക്കുന്ന ഡ്രൈവർ കമ്പനിയുടെയോ യൂണിഫോം ധരിച്ചിരിക്കണമെന്നും ബൈക്കര്‍മാര്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്നും റിംഗ് റോഡുകള്‍, ഹൈവേകള്‍ എന്നിവ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News