കുവൈത്തിൽ പുകവലി വിരുദ്ധ ചികിത്സക്കുള്ള പരിശീലന കോഴ്‌സ് ആരംഭിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

പുകലി വിരുദ്ധ ക്ലിനിക്കുകളുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷം പത്തോളം ക്ലിനിക്കുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും

Update: 2023-01-23 20:21 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ കിംഗ് ഹുസൈൻ ക്യാൻസര്‍ സെന്‍ററുമായി സഹകരിച്ച് പുകവലി വിരുദ്ധ ചികിത്സക്കുള്ള പരിശീലന കോഴ്‌സ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നാഷണൽ ആന്റി സ്‌മോക്കിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അമൽ അൽ യഹ്‌യ അറിയിച്ചു.

പുകലി വിരുദ്ധ ക്ലിനിക്കുകളുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷം പത്തോളം ക്ലിനിക്കുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും . നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗമായി 11 ക്ലിനിക്കുകൾ പ്രവര്‍ത്തിക്കുന്നതായി ഡോ. അമൽ പറഞ്ഞു. പുകവലിക്കെതിരെ കുട്ടികളേയും കുടുംബങ്ങളേയും ബോധവല്‍ക്കരിക്കുകയും സാമൂഹ്യ കൂട്ടായ്മയിലൂടെ ആരോഗ്യകരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ നിരവധി കാമ്പയിനുകളാണ് നാഷണൽ ആന്റി സ്‌മോക്കിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്. പരിശീലന കോഴ്‌സിന്‍റെ ആദ്യ ഘട്ടത്തില്‍ 30 ഡോക്ടർമാർക്ക് ട്രെയിനിംഗ് നൽകുമെന്ന് ഡോ. അമൽ അൽ യഹ്യ അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News