ഒമാനിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.

Update: 2021-12-26 13:53 GMT

ഒമാനിൽ പ്രവേശിക്കാൻ 18 വയസിന് മുകളിലുള്ള വിദേശികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News