യു.എ.ഇയിൽ സ്വദേശിവൽകരണത്തിൽ 57ശതമാനം വർധന; 47.4 ശതമാനം നിയമവവും ദുബൈ എമിറേറ്റിൽ

2018നെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

Update: 2023-07-27 17:17 GMT
Editor : anjala | By : Web Desk

ദുബെെ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 88,000 കവിഞ്ഞതായി തൊഴിൽ മന്ത്രലായം. മുൻ വർഷത്തേക്കാൾ സ്വദേശിവൽകരണത്തിൽ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ സ്വദേശികളെ നിയമിച്ചത് ദുബൈ എമിറേറ്റിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യു.എ.ഇയിലെ 17,000 സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വദേശികളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം അറയിച്ചു. 2018-നെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2022-ല്‍ 50,228 സ്വദേശികൾ സ്വകാര്യ മേഖലയിലെ വിദഗ്ദ തൊഴില്‍ മേഖലയിൽ എത്തിയിട്ടുണ്ട്. മൊത്തം സ്വദേശി നിയമനങ്ങളില്‍ 47.4 ശതമാനവും ദുബൈയിലാണ്. അബുദാബിയിൽ 38.6 ശതമാനവും, ഷാര്‍ജ 7.1 ശതമാനവും സ്വദേശികൾ നിയമിതരായി. അജ്മാനിൽ 2.5 ശതമാനം, റാസല്‍ഖൈമയിൽ രണ്ട് ശതമാനം, ഫുജൈറ- 1.7 ശതമാനം, ഉമ്മുല്‍ഖുവൈന്‍ 0.7 ശതമാനം എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകള്‍ തിരിച്ചുള്ള കണക്കുകള്‍. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News