6 ബാൻഡുകൾ, 2 ഹിപ് ഹോപ്പ് താരങ്ങൾ: 'ഇൻഡിഗാഗ' ദുബൈയിലേക്ക്

150 ദിർഹമിന്റെ വ്യക്തിഗത ടിക്കറ്റും, 300 ദിർഹമിന്റെ ഫാമിലി ടിക്കറ്റും വഴിയാണ് സന്ദർശകരെ അനുവദിക്കുക

Update: 2022-11-29 18:28 GMT
Advertising

തൈക്കുടം ബ്രിഡ്ജും, അവിയലും ഉൾപ്പടെ ആറ് മ്യൂസിക് ബാൻഡുകളും, രണ്ട് ഹിപ് ഹോപ്പ് ആർട്ടിസ്റ്റുകളും അണിനിരക്കുന്ന 'ഇൻഡിഗാഗ' ആർട്ട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ അടുത്ത മാസം ദുബൈയിൽ അരങ്ങേറും. ആദ്യമായാണ് ഇൻഡിഗാഗ ഗൾഫിലേക്ക് എത്തുന്നത്.

ഡിസംബർ പത്തിന് വൈകുന്നേരം നാല് മുതൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് ഇൻഡിഗാഗ ആർട്ട്സ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ ഗൾഫിലെ അരങ്ങേറ്റം കുറിക്കുക. തെക്കുടം ബ്രിഡ്ജ്, അവിയല്‍, അഗം, ജോബ് കുരിയന്‍ ലൈവ്, സിത്താരയുടെ പ്രൊജക്ട് മലബാറികസ്, ശങ്ക ട്രൈബ് എന്നിവയാണ് ബാന്‍ഡുകള്‍. സ്ട്രീറ്റ് അക്കാഡമിക്‌സ്, തിരുമാലി എന്നിവയാണ് മേളയിലെത്തുന്ന ഹിപ്-ഹോപ് ആർട്ടിസ്റ്റുകൾ. വൈകുന്നേരം നാലിന് ആരംഭിക്കുന്ന സംഗീത പരിപാടികൾ രാത്രി ഒന്ന് വരെ നീളും. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ഇൻഡിഗാഗ എത്തുന്നതെന്ന് സംഘാടകരായ പാലറ്റ് പാർട്ടീസ് ആൻഡ് എന്റർടൈൻമെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

150 ദിർഹമിന്റെ വ്യക്തിഗത ടിക്കറ്റും, 300 ദിർഹമിന്റെ ഫാമിലി ടിക്കറ്റും വഴിയാണ് സന്ദർശകരെ അനുവദിക്കുക. പ്ലാറ്റിനം ടിക്കറ്റ്സ് വഴി ആദ്യം ടിക്കറ്റെടുക്കുന്നവർക്ക് ഇളവുകളുണ്ടാകുമെന്നും സംഘാടകർ പറഞ്ഞു. വിഐപി ടിക്കറ്റിന് 500 ദിർഹമാണ് നിരക്ക്. പരിപാടിയിലേക്ക് എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലമൊരുക്കും. ഭക്ഷണശാലകളും ഇതോടൊപ്പമുണ്ടാകും. സംഗീതമേളക്ക് മുന്നോടിയായി യു എ ഇയിലെ വളർന്നുവരുന്ന മൂന്ന് റാപ്പർമാർക്ക് ഈ വേദിയിൽ പാടാൻ അവസരം നൽകും. സംഘാടകർക്ക് അയച്ചു നൽകുന്ന രണ്ട് മിനിറ്റ് വീഡിയോ പരിശോധിച്ചാണ് ഇതിലേക്ക് ഗായകരെ തെരഞ്ഞെടുക്കുക. ബാൻഡുകളികലൂടെ പ്രശസ്തരായ ജനകീയകരെല്ലാം ഇൻഡിഗാഗയിൽ പാടാനെത്തുമെന്നും സംഘാടകർ പറഞ്ഞു. പാലറ്റ് സിഇഒ വിഷ്ണു മണികണ്ഠന്‍, ഓപറേഷന്‍സ് ഡയറക്ടര്‍ സ്മിതാ കൃഷ്ണന്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം ഹെഡ് ഷോണ്‍ ഫെര്‍ണാണ്ടസ്, മിഥുന്‍ സി. വിലാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News