സൗന്ദര്യ സംരക്ഷണത്തിനായി ദുബൈയിൽ യുവതി ചെലവഴിക്കുന്നത് നാലര ലക്ഷം രൂപ

റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നൽകാറുണ്ടെന്ന് 23കാരി

Update: 2023-03-24 10:46 GMT
Advertising

'സൗന്ദര്യത്തിൻെ നിത്യ കാമുകി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലിൻഡ ആൻഡ്രേഡ് എന്ന 23കാരിയാണ് സോഷ്യൽമീഡിയയിലെ പുതിയ ശ്രദ്ധാ കേന്ദ്രം.

ദുബൈയിൽ താമസക്കാരിയായ ഈ അമേരിക്കൻ യുവതിക്ക് പ്രതിമാസം തന്റെ സൗന്ദര്യ പരിചരണത്തിനായി ചെലവഴിക്കേണ്ടി വരുന്നത് ഏകദേശം 20000 യു.എ.ഇ ദിർഹമിനും മുകളിലാണ്. അഥവാ ഏകദേശം നാലര ലക്ഷം ഇന്ത്യൻ രൂപ.

ആഡംബര ജീവിതശൈലിക്ക് പണ്ടേ പേരു കേട്ട നഗരമാണ് ദുബൈ. ദുബൈയിലെ ദൈനംദിന ജീവിത ചെലവുകൾ മറ്റു ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലുമാണ്.

മുടിയുടെ സൗന്ദര്യത്തിനായി 1,836 ദിർഹം, ചർമ്മസംരക്ഷണത്തിനായി 2,755 ദിർഹം ഇങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേകം തുക വകയിരുത്തിയാണ് ലിൻഡ തന്റെ മാസ ബജറ്റ് നിശ്ചയിക്കുന്നത്.






തന്റെ ഗ്ലാമറിനും ഉയർന്ന ജീവിതരീതിക്കുമായി ഇത്രയും തുക ചെലവഴിക്കുന്നതിന് തക്കതായ ന്യായവും ഈ 23കാരിക്കുണ്ട്. സ്വയം പരിചരണത്തിനായി ചെലവിടുന്നത് ന്യായമായ തുക തന്നെയാണെന്നാണ്് ലിൻഡ ആൻഡ്രേഡ് അവകാശപ്പെടുന്നത്.

സ്വന്തം സന്തോഷത്തിന് വേണ്ടി മാത്രമല്ല, മറിച്ച് മറ്റുള്ളവരുടെ സന്തോഷത്തിനായും ലിൻഡ തനിക്കാവുന്നത് ചെയ്യുന്നുണ്ട്. എല്ലാവരും ജീവ കാരുണ്യ പ്രവർത്തനങ്ങൾ അധികരിപ്പിക്കുന്ന വിശുദ്ധ റമദാനിൽ, പാവപ്പെട്ടവരെ സഹായിക്കാനായി തനിക്കാവുന്ന വിധം പണം സംഭാവന നൽകാറുണ്ടെന്നും ഈ 23കാരി പറയുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News