പാഴ്സലുമായി ഡ്രോണുകളെത്തും; പരീക്ഷണം വിജയിപ്പിച്ച് അബൂദബി
ഖലീഫ സിറ്റിയിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണം നടപ്പാക്കിയത്
Update: 2025-06-25 17:41 GMT
അബൂദബി: അബൂദബിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണം വിജയകരമായി പരീക്ഷിച്ചു. ഖലീഫ സിറ്റിയിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണം നടപ്പാക്കിയത്. പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്‌സൽ സ്വീകരിച്ച ഡ്രോൺ ഖലീഫ സിറ്റിയിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി അത് എത്തിച്ചു നൽകി. ഏവിയേഷൻ സ്ഥാപനമായ ലോഡ്, നിക്ഷേപ സ്ഥാപനമായ സെവൻ എക്‌സ്, ഡെലിവറി സ്ഥാപനമായ ഇ.എം.എക്‌സ് എന്നിവ സംയുക്തമായാണ് ഡ്രോൺ വഴി പാഴ്‌സൽ വിതരണം നടപ്പാക്കിയത്. ജനൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു ആദ്യ പറക്കൽ. കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്‌സൽ വിതരണം അബൂദബിയിൽ വ്യാപകമാക്കാനാണ് തീരുമാനം.