സേവന രീതികളും വിവരങ്ങളും കൈമാറും; സഹകരണം ശക്തിപ്പെടുത്താൻ ഒമാൻ- യുഎഇ കോൺസുലാർ യോഗം

വിദേശ പൗരന്മാർക്കുള്ള സേവനങ്ങളും ചർച്ചയായി

Update: 2026-01-30 09:56 GMT

അബൂദബി: ഒമാനും യുഎഇയും അബൂദബിയിൽ ആദ്യ റൗണ്ട് കോൺസുലാർ കൺസൾട്ടേഷൻ യോഗം നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനായിരുന്നു യോഗം. യുഎഇ വിദേശ കാര്യമന്ത്രാലയത്തിന്റെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

യുഎഇ സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഉമർ ഉബൈദ് അൽഹെസൻ അൽഷാംസി നയിച്ചു. ഒമാൻ സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ശൈഖ് ഖാലിദ് ബിൻ ഹാഷിൽ അൽ മുസ്‌ലഹിയും നയിച്ചു.

 

പൗര സേവനങ്ങളിലെ മികച്ച രീതികൾ യുഎഇയും ഒമാനും തമ്മിൽ കൈമാറുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. പ്രത്യേകിച്ച് സെർച്ച് ആൻഡ് റെസ്‌ക്യൂ സേവനങ്ങളും അനുബന്ധ കാര്യങ്ങളും കൈമാറുന്നതിനെ കുറിച്ച്. ഡിജിറ്റൽ അറ്റസ്റ്റേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ സേവനങ്ങൾ എന്നിങ്ങനെ വിദേശ പൗരന്മാർക്കുള്ള സേവനങ്ങളും ചർച്ച ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News