അബൂദബിയിൽ വൻ ലഹരിമരുന്ന് വേട്ട

Update: 2022-03-11 13:45 GMT
Advertising

അബൂദബിയിൽ വൻ ലഹരിമരുന്ന് വേട്ട. ഖലീഫ തുറമുഖത്ത് നിന്ന് ഒന്നര ടൺ ഹെറോയിനാണ് പിടിച്ചെടുത്തത്. അബൂദബി പൊലീസും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 150 ദശലക്ഷം ദിർഹം വിലമതിക്കുന്ന ലഹരിമരുന്ന് കടത്ത് പിടികൂടിയത്.

യൂറോപ്യൻരാജ്യത്തിന് നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണമെന്ന വ്യാജേന ലഹരിമരുന്ന് എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധയെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്റൂഇ അറിയിച്ചു. പൂച്ചകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ചാക്കുകളിലാണ് ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. റെയ്ഡിന്റെ വീഡോയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News