കണ്ണില്ലാത്തവർക്ക് കാണാം, കാതില്ലാത്തവർക്ക് കേൾക്കാം; സാധ്യതകളുമായി ആക്സസ് എബിലിറ്റ് പ്രദർശനം

ഭിന്നശേഷിക്കാരുടെ ഉന്നമനമാണ് ലക്ഷ്യം

Update: 2023-10-11 03:02 GMT

ഭിന്നശേഷിക്കാർക്ക് ജീവിതത്തിൽ മുന്നേറാൻ ലോകമെമ്പാടും നടക്കുന്ന ഗവേഷണങ്ങളുടെ ഫലം അവതരിപ്പിച്ച് ദുബൈയിൽ നടക്കുന്ന ആക്സസ് എബിലിറ്റി എക്സിബിഷൻ. പരിമിതി നേരിടേണ്ടി വരുന്നവർക്ക പ്രതീക്ഷയാവുകയാണ് ഈ പ്രദർശനം.

സ്വന്തം മുഖവും കേരളത്തിന്റെ മാപ്പുമെല്ലാം ആദ്യമായി ബ്രെയിൽ ലിപിയിൽ തൊട്ടറിയാൻ മലയാളിയായ അബ്ദുല്ലയെ സഹായിച്ചത് കൊറിയൻ കമ്പനിയായ ഡോട്ട് ഇൻകോർപറേഷനാണ്. ഇത്തരമൊരു ഉപകരണം കാഴ്ചപരിമിതി നേരിടുന്നവർക്കായി അവതരിപ്പിക്കുന്നത് അവരാണ്.

പോകേണ്ട സ്ഥലം പറഞ്ഞാൻ നാവിഗേഷൻ സംവിധാനത്തിലൂടെ അവിടെ എത്തിക്കുന്ന സ്മാർട്ട് വൈറ്റ് കെയിൻനുമുണ്ട് പ്രദർശനത്തിന്. ആംഗ്യഭാഷ പരിശീലിപ്പിക്കാനുള്ള സംവിധാനങ്ങളുമായാണ് സൗദിയിൽ നിന്നും ബധിര-മൂക ദമ്പതികളായ സെയ്ദും ഫാതനും പ്രദഡ എത്തിയിരിക്കുന്നത്. പിന്തുണയുമായി സംസാരിശേഷിയുള്ള മക്കളുമുണ്ട്. ആംഗ്യഭാഷ എളുപ്പത്തിൽ സാധ്യമാകുന്ന മൊബൈൽ ആപ്പുമായി ഒമാനിൽ നിന്നുള്ള സംഘമുണ്ട്.

Advertising
Advertising

കാലിനു പരിക്കേൽക്കുന്ന സ്പോർട്സ് താരങ്ങൾക്ക് വരെ പകരം സംവിധാനങ്ങളുമായും സൗദിയിൽ നിന്നും ഒരു സംഘമുണ്ട്.ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ കയറാൻ കഴിയുന്ന വാഹനങ്ങൾ മുതൽ കണ്ണ് മാത്രം ചലിപ്പിക്കാൻ സാധിക്കുന്നവർക്കുള്ള വീൽചെയറുകൾ വരെ ആക്സസബിലിറ്റി എക്സിബിഷൻ പരിചയപ്പെടുത്തുന്നു.

ഇതിൽ ചിലതെങ്കിലും നാട്ടിൽ പരിചയപ്പെടുത്തേണ്ടുതെന്ന് പറയുകയാണ് കേരളത്തിൽ നിന്നെത്തിയ വിദഗ്ദർ. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടക്കുന്ന ഗവേഷണങ്ങളുടെ മുന്നേറ്റം വലിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് പതിമൂന്ന് വർഷമായി ഈ പ്രദർശനത്തിൽ പങ്കെടുക്കുന്ന അസം സ്വദേശിയായ ബഹുഭാഷാ പണ്ഡിതൻ മുഹമ്മദ് ഇഖ്ബാൽ പറയുന്നു.

പ്രദർശനത്തിലെ ദുബൈ പൊലീസ് കൗണ്ടറിലെ ആശയവിനിമയം തന്നെ ആംഗ്യഭാഷയിലാണ്. ഭിന്നശേഷിക്കാരുടെ സേവനത്തിനായുള്ള ആധുനിക സംവിധാനങ്ങളും പൊലീസ് ഇവിടെ പരിചയപ്പെടുത്തുന്നു. ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും പിന്തുണക്കാനുള്ള കൂട്ടായ്മകളും ഈ പ്രദർശനത്തിൽ സജീവമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News