ദുബൈയിലെ എയിമിന്റെ ജനറൽ കൺവീനറായിരുന്ന അഡ്വ:കെ.എസ്.എ ബഷീർ നാട്ടിൽ അന്തരിച്ചു

തൃശൂർ ചാവക്കാട് സ്വദേശിയാണ്

Update: 2025-09-07 18:32 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിലെ ഇന്ത്യൻ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ എയിമിന്റെ ജനറൽ കൺവീനറായിരുന്ന അഡ്വ:കെ.എസ്.എ ബഷീർ നാട്ടിൽ അന്തരിച്ചു. 70 വയസായിരുന്നു. തൃശൂർ ചാവക്കാട് സ്വദേശിയാണ്. എം.എസ്. എസ് തൃശൂർ ജില്ലാ പ്രസിഡന്റും, സിജി തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. ഖബറടക്കം നാളെ മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൻ നടക്കും. കോഴിക്കോട് ജില്ലാ ലേബർ ഓഫിസറായി സേവനം അനുഷ്ഠിച്ചിരുന്നു. വിരമിച്ച അദ്ദേഹം ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്തു.

ചാവക്കാട് എം.എസ്.എസ് കൾച്ചറൽ കോപ്ലക്സ് കേന്ദ്രീകരിച്ച് പാവപ്പെട്ട ജനങ്ങൾക്കായി സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു. ഇത് പലരുടെയും ആശ്വാസ കേന്ദ്രമായിരുന്നു. ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കെ.എസ്.എ ബഷീർ, എം.എസ്.എസിൻ്റെ ആദ്യകാല സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ദയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: സൂരി ബഷീർ, മക്കൾ: ഷാഹിദ്, ഷെഫിൻ, ഷഹസൂർ, ഷമ്മാസ്, സരീഷ്മ, മരുമക്കൾ: സിയാദ്, നിഹാല

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News