പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ധാരണ

ന്യൂയോർക്കിൽ യു.എൻ പൊതുസമ്മേളനത്തിന്റെ ഭാഗമായി ചേർന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം

Update: 2023-09-18 18:39 GMT
Advertising

ദുബൈ: പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ധാരണ. ന്യൂയോർക്കിൽ യു.എൻ പൊതുസമ്മേളനത്തിന്റെ ഭാഗമായി ചേർന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഡൽഹിയിൽ സമാപിച്ച ജി- 20 ഉച്ചകോടിയും ജി.സി.സി യോഗത്തിൽ ചർച്ചയായി.

യു.എ.ഇ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഖത്തർ മന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി, കുവൈത്ത് മന്ത്രി സാലിം അൽ ജാബിർ അൽ സബാഹ്, ബഹ്‌റൈൻ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനി, ഒമാൻ മന്ത്രി ബദ്ർ അൽബുസൈദി എന്നിവരാണ് ന്യൂയോർക്കിൽ നടന്ന ജി.സി.സി കൂടിയാലോചനാ സമിതി യോഗത്തിൽ പങ്കെടുത്തത്.

ഗൾഫ് സുരക്ഷ ഉൾപ്പെടെ വിവിധ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവയുടെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. ഫലസ്തീൻ ഉൾപ്പെടെ അറബ്, മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ദൽഹിയിൽ സമാപിച്ച ജി 20 ഉച്ചകോടിയിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക കോറിഡോർ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. മേഖലയുടെ വികസനത്തിൽ പദ്ധതി നിർണായകമായി മാറുമെന്നാണ് പ്രതീക്ഷ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News