അജ്മാൻ രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ റാശിദ് ആൽനുഐമി അന്തരിച്ചു
അജ്മാനിൽ ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.
Update: 2025-02-27 05:12 GMT
ദുബൈ: അജ്മാൻ രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ റാശിദ് ആൽനുഐമി അന്തരിച്ചു. അജ്മാനിൽ ഇന്ന് മുതൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം നടക്കും. അൽജർഫ് ശൈഖ് സായിദ് മസ്ജിദിൽ മയ്യത്ത് നമസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുമെന്ന് അജ്മാൻ മീഡിയ ഓഫീസ് അറിയിച്ചു.