ദുബൈയിൽ കെട്ടിട അറ്റകുറ്റപ്പണികൾ ഇനി എളുപ്പം; ഓണ്‍ലൈൻ സംവിധാനം സജ്ജം

ഉപഭോക്താക്കൾക്ക്​ സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതി​ന്‍റെ ഭാഗമായാണ്​ നീക്കം

Update: 2023-08-13 18:46 GMT

ദുബൈ: കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി​​ ഓൺലൈൻ സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി ​പെർമിറ്റ്​ നേടുന്നതിന്​​ മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധനയാണ്​ ഇതോടെ ഇല്ലാതാവുക. 

ഘടനപരമായ വലിയ മാറ്റങ്ങൾ ഒഴി​കെ കെട്ടിടങ്ങളു​ടെ അറ്റകുറ്റ പണികൾക്കുള്ള അനുമതി ഇനി എളുപ്പമാകും. ഭൂവുടകൾ, കരാറുകാർ, കൺസൾട്ടിങ്​ ഏജൻസികൾ, എൻജിനീയറിങ്​ സ്ഥാപനങ്ങൾ എന്നിവർക്കാണ്​ പുതിയ സേവനം ലഭ്യമാകുക​. ദുബൈ ബിൽഡിങ്​ പെർമിറ്റ്​ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത 1000 സംരംഭകർക്കായിരിക്കും​ നിലവിൽ അവസരം​. കെട്ടിടങ്ങളുടെ സ്വയം പരിപാലന പെർമിറ്റിനായി മുനിസിപ്പാലിറ്റിയുടെ ലിങ്ക്​ മുഖേന വേണം അപേക്ഷ സമർപ്പിക്കാൻ.

Advertising
Advertising

ലളിതമായ അറ്റകുറ്റപ്പണികൾ, സ്വയം പരിപാലനം, പ്രത്യേക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലാണ്​​ പെർമിറ്റ്​ അനുവദിക്കുക. തറയിലെ മാറ്റം, പെയിന്‍റിങ്​, ഇന്‍റീരിയർ ആൻഡ്​ എക്സ്റ്റീരിയർ ഉൾപ്പെടെ ഘടനപരമല്ലാത്ത കേടുപാടുകൾ തീർക്കുന്നതിന്​ മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്നത്​ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഉപഭോക്താക്കൾക്ക്​ സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതി​ന്‍റെ ഭാഗമായാണ്​ നീക്കമെന്ന്​ ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ്​ ​പെർമിറ്റ്​ ഡിപാർട്ട്​മെന്‍റ് എൻജിനീയർ ലയാലി​ അബ്​ദുറഹ്​മാൻ അൽ മുല്ല പറഞ്ഞു​.

പൊതുജനങ്ങൾക്ക്​​ മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുക, നടപടിക്രമങ്ങൾ എളുപ്പമാക്കുക, ചെലവ്​ കുറക്കുക എന്നിവയാണ്​ ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്​. ദുബൈ എമിറേറ്റിലെ നിർമാണ മേഖലയുടെ ഉത്​പാദന ക്ഷമത വർധിപ്പിക്കുന്നതിന്​ ഇത്തരം സേവനങ്ങളിലൂടെ സാധിക്കുമെന്ന്​ നഗരസഭാ അധികൃതർ വിലയിരുത്തുന്നു. 

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News