മഴയിൽ കുടചൂടി ബുർജ് ഖലീഫ; മഴയെ സ്വാഗതം ചെയ്ത് ദുബൈ കിരീടവകാശിയും

Update: 2022-12-27 09:41 GMT

മഴച്ചാറ്റലിന്റെ പശ്ചാത്തലത്തിൽ മാനംമുട്ടി നിൽക്കുന്ന ബുർജ് ഖലീഫയിൽ ചിറകു വിടർത്തുന്ന കൂറ്റൻ കുട. മഴയെ വരവേൽക്കാൻ പ്രതീകാത്മകമായ, അവിശ്വസനീയ കാഴ്ച സമ്മാനിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത് ദുബൈ കിരീടവകാശി ശൈഖ് ഹംദാനാണ്.

തന്റെ 'ഫാസ്3' (https://www.instagram.com/faz3/) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹംദാൻ ഈ ഗ്രാഫിക് വീഡിയോ ദൃശ്യം പങ്കുവയ്ച്ചത്. യു.എ.ഇയിലുടനീളം ഇന്നലെ മുതൽ മഴ പെയ്യുന്നുണ്ട്. ചൂടിൽനിന്ന് വലിയ ആശ്വാസം ലഭിച്ചതോടെ മഴച്ചിത്രങ്ങളും വീഡിയോകളുമായി മഴയെ ആഘോഷമാക്കുകയാണ് യു.എ.ഇയിലെ താമസക്കാർ.

പോസ്റ്റ് ലിങ്ക്

Advertising
Advertising

https://www.instagram.com/reel/CmqgpxGBFKN/?igshid=YmMyMTA2M2Y=

ഹംദാന്റെ വീഡിയോയ്ക്കും നിരവധി പേരാണ് ലൈകും കമന്റും റീപോസ്റ്റുമായി സപ്പോർട്ട് നൽകുന്നത്. പലരും ഈ വീഡിയോ യാഥാർത്ഥ്യമാണോയെന്ന് അതിശയോക്തി പ്രകടിപ്പിക്കുമ്പോൾ, ദുബൈ ആയതിനാൽ ഒരു പക്ഷെ ഇതും സത്യമായേക്കാമെന്ന് തമാശ കലർത്തി കമന്റ് ചെയ്യുന്നവരുമുണ്ട്. കമന്റ് ബോക്‌സിൽ ഇതിനു പിന്നിലെ കലാകാരനേയും ചിലരൊക്കെ അന്വേശിക്കുന്നതും കാണാം.

അതേ സമയം, രാജ്യത്ത് ഇന്നും മഴയും അസ്ഥിര കാലാവസ്ഥയും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News