അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗം; അനുശോചിച്ച് സാമൂഹിക സംഘടനകൾ

ഇന്ത്യൻ സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വാണ് അറ്റ്ലസ് രാമചന്ദ്രനെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം അനുസ്മരിച്ചു.

Update: 2022-10-03 18:19 GMT
Editor : banuisahak | By : Web Desk

ദുബൈ: അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ യു എ ഇയിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കൾ അനുശോചിച്ചു. ഇന്ത്യൻ സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വാണ് അറ്റ്ലസ് രാമചന്ദ്രനെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹീം അനുസ്മരിച്ചു.

ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച പ്രവാസിയാണ് അറ്റ്ലസ് രാമചന്ദ്രനെന്ന് കെ എം സി സി യു എ ഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. പരാജയപ്പെട്ട ബിസിനസുകാരനായി അറ്റ്ലസ് രാമചന്ദ്രനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ അകപ്പെട്ടിട്ട് പോലും ജനങ്ങൾ കൈവിടാതെ ഇപ്പോഴും നെഞ്ചേറ്റുന്നത് അറ്റ്ലസ് രാമചന്ദ്രൻ എന്ന സഹൃദയൻ എത്രമാത്രം സാധാരണക്കാരുമായി അടുത്തു നിന്നു എന്നതിന്റെ തെളിവാണെന്ന് ഇൻകാസ്-ഒ ഐ സി സി മിഡിലീസ്റ്റ് കൺവീനർ അഡ്വ. ഹാഷിക് തൈക്കണ്ടി അഭിപ്രായപ്പെട്ടു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News