Writer - razinabdulazeez
razinab@321
ദുബൈ: യുഎഇയിലെ പ്രധാന റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഇന്ന് യാത്രക്കാർ നേരിട്ടത്. തിരക്കേറിയ സമയങ്ങളിലും ഷാർജ, ദുബൈ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഷാർജയിൽ അൽ വഹ്ദ സ്ട്രീറ്റ് മുതൽ ഇത്തിഹാദ് റോഡിലെ(ഇ11) അൽ മുല്ല പ്ലാസ വരെ ഗതാഗതം തടസ്സപ്പെട്ടു. ദുബൈയിൽ ദയേരയിൽ അൽ ഹംരിയ പോർട്ട് റോഡിലും(ഡി92), അൽ റിഘ സ്ട്രീറ്റിലും യൂണിയൻ സ്ക്വയറിലും കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡി (ഇ311) ലും തടസ്സം നേരിട്ടു. കൂടാതെ, ഫ്ലോട്ടിംഗ് ബ്രിഡ്ജിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്കായതിനാൽ സെൻട്രൽ ദുബൈയിലേക്കുള്ള യാത്രക്കാർക്കും കാലതാമസവും നേരിട്ടു.