ദുബൈ തിരക്കേറിയ എയർപോർട്ട്: തുടർച്ചയായ ഒമ്പതാം വർഷവും മുന്നിൽ

2022ലെ കണക്കുകൾ വിലയിരുത്തി എയർപോർട്സ് കൗൺസിൽ ഇന്‍റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ദുബൈ വീണ്ടും മുന്നിലെത്തിയത്

Update: 2023-04-07 19:47 GMT

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ. തുടർച്ചയായി ഒമ്പതാം വർഷമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ പദവി നിലനിർത്തുന്നത്.

2022ലെ കണക്കുകൾ വിലയിരുത്തി എയർപോർട്സ് കൗൺസിൽ ഇന്‍റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ദുബൈ വീണ്ടും മുന്നിലെത്തിയത്. ദുബൈ വിമാനത്താവളം ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായി 6.6 കോടി പിന്നിട്ടു. കോവിഡിന് ശേഷം അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിൽ വൻ തിരിച്ചുവരവാണ് വിമാനത്താവളം അടയാളപ്പെടുത്തിയത്. ഈവർഷം യാത്രക്കാരുടെ എണ്ണം 7.8കോടിയിലെത്തുമെന്നുമെന്നാണ് സൂചനകൾ.

2021നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 127ശതമാനത്തിന്‍റെ വർധനവാണ് ദുബൈ വിമാനത്താവളത്തിലുണ്ടായത്. എ.സി.ഐയുടെ റിപ്പോർട്ട് അനുസരിച്ച് ലണ്ടനിലെ ഹീത്രൂ, ആംസ്റ്റർഡാം, പാരീസ്, ഇസ്താംബുൾ വിമാനത്താവളങ്ങളാണ് ദുബൈക്ക് പിന്നാലെ കടന്നുവരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News