താലിബാ​ന്‍റെ പഠനവിലക്ക്​; നൂറ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത്​ ദുബൈ വ്യവസായി

താലിബാൻ സർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക്​ സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് ​പ്രഖ്യാപനം

Update: 2022-12-23 18:22 GMT

നൂറ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത്​ ദുബൈ വ്യവസായി. താലിബാൻസർക്കാർ അഫ്ഗാൻ പെൺകുട്ടികൾക്ക് ​സർവകലാശാലകളിൽ പ്രവേശനം വിലക്കിയ സാഹചര്യത്തിലാണ് ​പ്രഖ്യാപനം. ദുബൈ വിദ്യാഭ്യാസ സഥാപനങ്ങളിൽ ഇവർക്ക്​ പഠന സൗകര്യം ഒരുക്കാനാണ്​ തീരുമാനം. നൂറ്​ അഫ്​ഗാൻ പെൺകുട്ടികൾക്ക വിദ്യാഭ്യാസം പൂർത്തീകരിക്കാൻ എല്ലാ സാഹചര്യവുംഒരുക്കാൻ സന്നദ്ധത അറിയിച്ചത്​​ ദുബൈയിലെ പ്രമുഖ വ്യവസായി ഖലഫ് ​അഹ്​മദ്​ അൽ ഹബ്​തൂർആണ്​.

ഉത്തരവാദപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച്​ കുട്ടികളെ ദുബൈ സർവകലാശാലകളിൽ പഠനം പൂർത്തികരിക്കാൻ സഹായം ചെയ്യാമെന്ന്​ സാമൂഹിക മാധ്യമങ്ങൾ മുഖേനയാണ്​ അദ്ദേഹം അറിയിച്ചത്​. ഹബ്​തൂർ ഗ്രൂപ്പ്​സ്ഥാപകനും ചെയർമാനുമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്​തി കൂടിയാണ്​. താലിബാന്‍റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന്​ ട്വീറ്റിൽ ഖലഫ്​ ഹബ്​തൂർ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളോട്അ കലം പാലിച്ചു കൊണ്ടാണ്​ സഹായം ചെയ്യാനുള്ള തന്‍റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertising
Advertising

കഴിഞ്ഞദിവസമാണ് ​സർവകലാശാലകളിൽ പെൺകുട്ടികൾക്ക് ​താലിബാൻ വിലക്കേർപ്പെടുത്തിയത്​. നടപടിയെ യു.എ.ഇവിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ്​ അപലപിച്ചിരുന്നു. അഫ്ഗാൻ സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കുന്ന താലിബാൻ തീരുമാനത്തെ അപലപിക്കുന്നതായി യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധിയും രാഷ്ട്രീയകാര്യ സഹമന്ത്രിയുമായ ലന നുസൈബയും വ്യക്​തമാക്കി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News