ഷാർജയിൽ സ്വകാര്യ സ്കൂളുകൾക്ക് റ​മ​ദാ​നി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാം

ആ​റു മ​ണി​ക്കൂ​റി​​ലേ​റെ ക്ലാ​സ്​ ഉണ്ടാകരുത്

Update: 2026-02-09 12:10 GMT
Editor : razinabdulazeez | By : Web Desk

ഷാർജ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് റ​മ​ദാ​ൻ സ​മ​യ​ക്ര​മം സ്വ​ന്ത​മാ​യി നി​ശ്ച​യി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി ഷാ​ർ​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ). സ്കൂ​ൾ സ​മ​യം ആ​റ് മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന് അതോറിറ്റി വ്യ​ക്ത​മാ​ക്കി. അംഗീകൃത അക്കാദമിക് കലണ്ടറിനും പാഠ്യപദ്ധതിക്കും അനുസൃതമായി പ്രവൃത്തിസമയം തീരുമാനിക്കാവുന്നതാണ്. സർക്കുലർ പ്രകാരം കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. റമദാാനിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൗകര്യങ്ങളും പരിഗണിക്കണമെന്ന് സർക്കുലർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News