ദുബൈ പൊലീസിന് 100 വാഹനങ്ങൾ സമ്മാനമായി നല്‍കി യു.എ.ഇ വ്യവസായി

അൽഹബ്തൂർ ഗ്രൂപ്പ് സ്ഥാപകൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂറാണ് നൂറ് പജേറോ വാഹനങ്ങൾ പൊലീസിന് സമ്മാനിച്ചത്

Update: 2022-10-17 18:47 GMT

ദുബൈ പൊലീസിന് 100 വാഹനങ്ങൾ സംഭാവന നല്‍കി യു എ ഇ സ്വദേശിയായ വ്യവസായി. അൽഹബ്തൂർ ഗ്രൂപ്പ് സ്ഥാപകൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂറാണ് നൂറ് പജേറോ വാഹനങ്ങൾ പൊലീസിന് സമ്മാനിച്ചത്.

നിരവധി വാഹന കമ്പനികളുടെ ഡീലർഷിപ്പ് ഉൾപ്പെടെ വൻ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമയാണ് അൽഹബ്തൂർ ഗ്രൂപ്പ് സ്ഥാപകനായ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ. യു എ ഇ സ്വദേശിയായ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി ദുബൈയിലെ വിവിധ മേഖലകളിൽ വൻ നിക്ഷേപമുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള ദുബൈയിലെ പൊലീസ് സേനയുടെ പരിശ്രമങ്ങൾക്ക് നൽകുന്ന തന്‍റെ പിന്തുണയാണ് ഈ വാഹനങ്ങളെന്ന് ഖലഫ് അഹമ്മദ് അൽ ഹബ്തൂർ പറഞ്ഞു.

പ്രൗഢമായ ചടങ്ങിൽ നൂറ് മിസ്തുബിഷി പജേറോ വാഹനങ്ങളും ദുബൈ പൊലീസ് തങ്ങളുടെ വാഹന ശ്രേണിയിലേക്ക് ഏറ്റുവാങ്ങി. പൊലീസിന്‍റെ പട്രോളിങ് സേനയ്ക്ക് പുതിയ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് അബുദല്ല ഖലീഫ ആൽമരി പറഞ്ഞു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News