ദുബൈ എക്‌സ്‌പോക്ക് ഇന്ന് നവരാത്രിയുടെ നിറവ്; ആഘോഷത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യക്കാർ

പാകിസ്ഥാനിൽ നിന്നുള്ളവരും പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു

Update: 2021-10-08 18:10 GMT
Editor : Midhun P | By : Web Desk

ദുബൈ എക്സ്പോക്ക് ഇന്ന് നവരാത്രിയുടെ നിറവ്. ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയനിലാണ് വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിച്ചത്. വിവിധ രാജ്യക്കാരായ എക്സ്പോ സന്ദർശകരും ആഘോഷം കാണാനെത്തി. ദുബൈ എക്സ്പോ വിവിധ രാജ്യങ്ങളുടെ  വ്യത്യസ്തമായ ആഘോഷങ്ങളുടെയും വേദി കൂടിയാണ്. വാരാന്ത്യ അവധി കൂടിയായ ഇന്ന് ഇന്ത്യൻ പവലിയനിലെ നവരാത്രി ആഘോഷത്തിന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗുജറാത്തില്‍ നിന്നെത്തിയ നാടകമായിരുന്നു ആദ്യത്തേത്. പിന്നീട് പ്രവാസി കലാകാരൻമാരുടെ നൃത്ത സംഗീത വിരുന്നുമുണ്ടായിരുന്നു.

കണ്ണ്കെട്ടി താളമടിച്ച് റെക്കോർഡ് ബുക്കിൽ ഇടം നേടിയ വർണിത് പ്രകാശിന്റെ പ്രകടനവും കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. നവരാത്രി ആഘോഷത്തിന് ഐക്യദാർഢ്യവുമായി പാകിസ്ഥാനിൽ നിന്നുള്ളവരും പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News