ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിന്‍റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ഹാപ്പിനസ് ഗേറ്റ് എന്ന പേരിൽ പുതിയൊരു പ്രവേശന കവാടം കൂടി തുറന്നു.

Update: 2022-08-27 18:20 GMT
Editor : Nidhin | By : Web Desk

ദുബൈ: ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിലേക്ക് ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവാണ് നൽകുന്നത്. ഒക്ടോബർ 25നാണ് ദുബൈ ഗ്ലോബൽ വില്ലേജ് ആരംഭിക്കുക.

18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എടുക്കുന്നവർക്ക് ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിലായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളിലും പ്രവേശനമുണ്ടാകില്ല. എന്നാൽ, 'എനി ഡേ' ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ ദിവസവും പ്രവേശിക്കാം. ഗ്ലോബൽ വില്ലേജിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് 10 ശതമാനം ഇളവ് നൽകുന്നത്.

Advertising
Advertising

ഹാപ്പിനസ് ഗേറ്റ് എന്ന പേരിൽ പുതിയൊരു പ്രവേശന കവാടം കൂടി തുറന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കി ഇവിടെ എത്താനും പ്രവേശന കവാടത്തിന് തൊട്ടടുത്ത് തന്നെ പാർക്ക് ചെയ്യാനും അവസരമുണ്ടാകും. പുതിയ ഗേറ്റിന് സമീപം വാലെ പാർക്കിങ് സൗകര്യവുമുണ്ട്.

ഗേറ്റ് ഓഫ് ദ വേൾഡിന്‌സമീപത്തെ സെൽഫ് പാർക്കിങ് സംവിധാനം തുടരും. വില്ലേജിലുടനീളം കൂടുതൽ ഇൻഫർമേഷൻ കൗണ്ടറുകൾ സ്ഥാപിക്കും. സ്മാർട്ട് വെൻഡിങ് മെഷീൻ, ലോക്കർ, പ്രാർഥന മുറികൾ എന്നിവയും കൂടുതലുണ്ടാവും.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News