ദുബൈയിൽ 500 സ്കൂളുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്​കൂളുകളിലെ കാന്‍റീനുകൾ, സ്​റ്റോറുകൾ എന്നിവിടങ്ങളിലാണ്​​ പരിശോധന നടന്നത്​.

Update: 2023-09-05 19:11 GMT
Editor : anjala | By : Web Desk

ദുബൈ: ദുബൈ എമിറേറ്റിലെ 500ലധികം സ്കൂളുകളിൽ നഗരസഭയ്ക്കു കീഴിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടന്നു. പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതി​ന്റെ ഭാഗമായാണിത്​. സ്​കൂൾ കാന്റീനുകളിൽ ശുചിത്വവുമായി ബന്ധപ്പെട്ട് തുടർ പരിശോധനകൾ ഉണ്ടാകുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്​കൂളുകളിലെ കാന്‍റീനുകൾ, സ്​റ്റോറുകൾ എന്നിവിടങ്ങളിലാണ്​​ പരിശോധന നടന്നത്​. സ്കൂൾ കാന്‍റീനുകൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും അനുയോജ്യ സാഹചര്യങ്ങളിൽ ഭക്ഷണം സംഭരിക്കുന്നത്​ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശോധന.

Advertising
Advertising

അനുകൂല താപനിലയിലാണോ കാന്‍റീനുകളിൽ ഭക്ഷണം തയ്യാറാക്കുന്നത്​ എന്ന കാര്യവും​ ഉദ്യോഗസ്ഥർ പ്രത്യേകം ഉറപ്പുവരുത്തി. പച്ചക്കറികളും മറ്റും പാക്​ ചെയ്യുന്നതിന്​ മുമ്പ്​ ശുചി​ത്വം ഉറപ്പുവരുത്തുന്നതു ​സംബന്ധിച്ച പരിശോധനയും ഇതിന്റെ ഭാഗമായി നടന്നു. കാന്‍റീനിലെ മിക്സർ ​ഗ്രൈന്റെർ, തുടങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരവും പരിശോധനയുടെ ഭാഗമായിരുന്നു.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News