ഷാർജയിൽ ഇ-ബസുകൾ വരുന്നു; രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങും

പത്ത് ഇ-ടാക്സികളും റോഡിലിറക്കും

Update: 2023-07-31 21:12 GMT

ഷാർജയിൽ ഇലക്ട്രിക്ക് ബസുകൾ നിരത്തിലിറങ്ങുന്നു. പത്ത് ഇലക്ട്രിക്ക് ടാക്സികൾക്ക് ഒപ്പം രണ്ട് ഇലക്ട്രിക് ബസുകളും സർവീസ് ആരംഭിക്കുമെന്ന് ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

27 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് ബസുകളാണ് ഷാർജയിൽ സർവീസ് ആരംഭിക്കുക. പരിസ്ഥിതി സൗഹൃദ, സുസ്ഥിരതാ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെന്നും അധികൃതർ അറിയിച്ചു. പത്ത് ഇ-ടാക്സികളും റോഡിലിറക്കുമെന്നും അധികൃതർ വ്യക്തമാക്കി.




Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News