ദുബൈ-ഷാർജ ഗതാഗതകുരുക്കിന് പരിഹാരം; ഇത്തിഹാദ് റോഡ് നവീകരണ പദ്ധതി പൂർത്തിയായി

ഖുലഫാ അൽ റാശിദീൻ പാലത്തിലേക്ക് കയറാൻ നിലവിലെ റോഡിൽ 600 മീറ്റർ പുതിയ പാത കൂടി നിർമിച്ചാണ് ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിടുന്നത്

Update: 2023-05-29 18:19 GMT
Editor : abs | By : Web Desk
Advertising

യുഎഇ: ദുബൈ-ഷാർജ യാത്രയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ നടപ്പാക്കിയ ഇത്തിഹാദ് റോഡ് നവീകരണ പദ്ധതി പൂർത്തിയായതായി ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 600 മീറ്റർ ദൂരത്തിൽ പുതിയ റോഡ് ലൈൻ നിർമിച്ചാണ് നവീകരണം നടപ്പാക്കിയത്.

ദുബൈക്കും ഷാർജക്കുമിടയിലെ പ്രധാനഹൈവേയായ ഇത്തിഹാദ് റോഡിലാണ് നവീകരണ പദ്ധതി നടപ്പാക്കിയത്. ഖുലഫാ അൽ റാശിദീൻ പാലത്തിലേക്ക് കയറാൻ നിലവിലെ റോഡിൽ 600 മീറ്റർ പുതിയ പാത കൂടി നിർമിച്ചാണ് ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ അൽഖാനിലേക്ക് എളുപ്പത്തിൽ കടന്നുപോകാനാകുമെന്ന് ഷാർജ ആർ ടി എ അധികൃതർ പറഞ്ഞു. പുതിയ പാർക്കിങ് ഇടങ്ങളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ നിർമിച്ചിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News