കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ യു.എ.ഇയിലെത്തി
ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും
ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. യു.എ.ഇയിലെത്തി. ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന യോഗങ്ങളിൽ ജയശങ്കർ പങ്കെടുക്കും.ഗൾഫ് സുരക്ഷ ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും യു.എ.ഇ നേതൃത്വവുമായുള്ള യോഗത്തിൽ ചര്‍ച്ചയാകും.
ദുബൈ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ യു.എ.ഇവിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് അസി. അണ്ടർസെക്രട്ടറി അബ്ദുല്ല മുഹമ്മദ്അൽബുലൂകി, യു.എ.ഇയിലെഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. അമൻ പുരി എന്നിവർ ചേർന്ന്സ്വീകരിച്ചു. തുടർന്ന് യു.എ.ഇസഹിഷ്ണുതാ, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി ശൈഖ്നഹ്യാൻ ബിൻ മുബാറക്ആൽ നഹ്യാനുമായിഅദ്ദേഹം ചർച്ച നടത്തി. ഐക്യത്തോടെ നിലനിലക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന്യു.എ.ഇനടത്തുന്ന പരിശ്രമങ്ങളെ എസ്. ജയ്ശങ്കർ അഭിനന്ദിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്യുഴ്.എ.ഇ നൽകുന്ന പരിഗണനക്കും സഹായത്തിനും നന്ദിയറിയിക്കാനും അദ്ദേഹം മറന്നില്ല..
അബൂദബിയിലെനിർമാണം പുരോഗമിക്കുന്ന ഹിന്ദുക്ഷേത്രം മന്ത്രി ശയശങ്കർ സന്ദർശിച്ചു. ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും അഡേദ്ദഹം സംവദിച്ചു. ഇന്ത്യ-യു.എ.ഇസഹകരണവുമായി ബന്ധപ്പെട്ട 14-ാമത് ഇന്ത്യ-യു.എ.ഇജോയിന്റ്കമ്മീഷൻ മീറ്റിങിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും യു.എ.ഇവിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ്അബ്ദുല്ല ബിൻ സായിദ്ആൽ നഹ്യാനൊപ്പംഅദ്ദേഹം സംബന്ധിക്കും.