സ്വദേശികൾക്ക് ജോലി നൽകിയെന്ന് വ്യാജരേഖ; കമ്പനി ഡയറക്ടർ പിടിയിൽ
ചില തൊഴിലാളികളുടെ സഹായത്തോടെയാണ് ഡയറക്ടർ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ
നാൽപതിലേറെ യു.എ.ഇ പൗരന്മാർക്ക് ജോലി നൽകിയതായി വ്യാജരേഖയുണ്ടാക്കിയ സ്വകാര്യ കമ്പനി ഡയറക്ടറെ അറസ്റ്റ്ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. വ്യാജ നിയമനങ്ങളെക്കുറിച്ച് യു.എ.ഇഅറ്റോർണി ജനറലിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വിഷയത്തിൽ അന്വേഷണം നടന്നത്. ചില തൊഴിലാളികളുടെ സഹായത്തോടെയാണ്ഡയറക്ടർ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
യു.എ.ഇ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള സർക്കാർ വക പദ്ധതിയാണ് 'നാഫിസ്. ഇതിൽ നിന്ന്ആനുകൂല്യവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതിനാണ് സ്വകാര്യ കമ്പനി തട്ടിപ്പ് നടത്തിയത്. കമ്പനിയിൽ യു.എ.ഇ പൗരന്മാരെ നിയമിച്ചതായി കാണിക്കുന്നതിനായി വ്യാജ ഇലക്ട്രോണിക് രേഖകളും തൊഴിൽ കരാറുകളും ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യത്തുടനീളം ഇത്തരത്തിൽ വ്യാജ രേഖകൾ ചമക്കുന്നത് നിരീക്ഷിക്കാൻ മാനവവിഭശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പരിശോധന ശക്തമാക്കിയിട്ടുണ്ട്. 'നാഫിസ്' പദ്ധതി ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ഓരോ ഇമാറാത്തിക്കും 1ലക്ഷം ദിർഹം എന്ന തോതിൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇയുടെസ്വദേശിവൽകരണ നിയമങ്ങൾ ശരിയായ രീതികൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ സ്വകാര്യ മേഖലയിലെ കമ്പനികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. യു.എ.ഇപൗരന്മാരുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ഫെഡറൽ സർക്കാറിന്‍റെ പദ്ധതിയാണ് 'നാഫിസ്'.