സാമ്പത്തിക തട്ടിപ്പ്: ദുബൈയിൽ മലയാളി യുവതിക്ക് പിഴ
ദുബൈയിലെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ. അരക്കോടിയിലേറെ രൂപയാണ് ഇവർക്ക് പിഴ വിധിച്ചത്. തൃശൂർ ചാലക്കുടി സ്വദേശിനിക്കെതിരെയാണ് നടപടി.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്രമുഖ ട്രാവൽസ് സ്ഥാപനത്തിൻറെ സെയിൽസ് വിഭാഗത്തിലായിരുന്നു യുവതിക്ക് ജോലി. രേഖകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിലേയ്ക്ക് വന്ന പണം തിരിമറി നടത്തിയെന്നാണ് പരാതി. ടിക്കറ്റ് ബുക്കിങ് , വിസ സേവനങ്ങൾ എന്നിവയുടെ പേരിൽ ഒട്ടേറെ ആളുകളെ ഇവർ വഞ്ചിച്ചതായും പരാതിയിലുണ്ട്. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തുകയായിരുന്നു.
കീഴ്കോടതി വിധിക്കെതിരെ യുവതി അപ്പീൽ കോടതിയെ സമീപിച്ചതിനാൽ തടവും നാടുകടത്തലും റദ്ദാക്കുകയായിരുന്നു. കമ്പനിക്കുണ്ടായ നഷ്ടപരിഹാരം തേടി തുടർ നടപടികൾ സ്വീകരിക്കാനും നീക്കമാരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു