ഷാർജയിൽ കാറിടിച്ച് മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീൻ- സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് മരിച്ചത്
Update: 2026-02-12 17:14 GMT
ദുബൈ: ഷാർജയിൽ കാറിടിച്ച് മലയാളി കുടുംബത്തിലെ രണ്ട് വയസ്സുകാരൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീൻ- സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഉമ്മക്കൊപ്പം വീടിന് പുറത്തിറങ്ങിയ സമയത്താണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞമാസമാണ് കുടുംബം സന്ദർശകവിസയിൽ യു.എ.ഇയിലെത്തിയത്. തലാൽ ഗ്രൂപ്പിലെ സെയിൽസ് ജീവനക്കാരനാണ് പിതാവ് ഷറഫുദ്ദീൻ. കുഞ്ഞിന്റെ മൃതദേഹം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.