ബലിപെരുന്നാൾ: ദുബൈയിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ്‌

ബലി പെരുന്നാൾ പ്രമാണിച്ച്​ ജൂൺ 27 മുതൽ 30 വരെ നാല്​ ദിവസത്തേക്ക്​ ദുബൈയിൽ സൗജന്യ പാർക്കിങ്ങ്

Update: 2023-06-25 18:47 GMT
Editor : rishad | By : Web Desk

Representative image

ദുബൈ: ബലി പെരുന്നാൾ പ്രമാണിച്ച്​ ജൂൺ 27 മുതൽ 30 വരെ നാല്​ ദിവസത്തേക്ക്​ ദുബൈയിൽ സൗജന്യ പാർക്കിങ്ങ്.​ അതേസമയം ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഇളവ് ബാധകമായിരിക്കില്ല. റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

ചൊവ്വാഴ്ച്ച മുതൽ തുടർച്ചയായ നാലു ദിവസങ്ങൾ ദുബൈയിൽ പാർക്കിങ് നൽകേണ്ടതില്ല. പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണം ചെയ്യും.

ആഘോഷം കണക്കിലെടുത്ത്​ മെട്രോ, ട്രാം, ബസ്​, അബ്ര, ഫെറി, വാട്ടർ ടാക്സി, ജലഗതാഗത ബസ് സർവിസുകളുടെ സമയങ്ങളിലും ആർ.ടി.എ മാറ്റംവരുത്തിയിട്ടുണ്ട്.​ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ആർ ടി എ എല്ലാ നടപടികളും സ്വീകരിക്കും .

അതിനിടെ അൽ കിഫാഫ്​ ഹാപ്പിനസ്​ സെന്‍റൾ ഒഴികെ ദുബൈ എമിറേറ്റിലെ മറ്റെല്ലാ ഹാപ്പിനസ്​ സെന്‍ററുകളും അവധിയായിരിക്കും. അൽ കിഫാഫ്​ ​ഹാപ്പിനസ്​ സെന്‍റർ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കും. ഉമ്മു റാമൂൽ, ദേര, ആർ.ടി.എയുടെ ആസ്ഥാനം എന്നിവ സാധാരണ പോലെ 24 മണിക്കൂറും പ്രവർത്തിക്കും

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News