ശമ്പള വിതരണത്തിൽ സ്ത്രീ- പുരുഷ സമത്വം; യു.എ.ഇ മുന്നിരയിലെന്ന് യു.എൻ റിപ്പോർട്ട്

Update: 2021-09-17 17:36 GMT
Advertising

സമൂഹത്തിന്റെ വിവിധ തുറകളിൽ സ്ത്രീ, പുരുഷ സമത്വം ഉറപ്പാക്കിയ യു.എഇ, ശമ്പള വിതരണത്തിലും തുല്യത ഉയർത്തി പിടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിൽ. കഴിഞ്ഞ മൂന്നു വർഷം തൊഴിലിടങ്ങളിലെ വേതന കാര്യത്തിൽ സ്ത്രീ, പുരുഷ സമത്വം തുല്യത ഉറപ്പാക്കാൻ യു.എ.ഇക്ക്​ വലിയ തോതിൽ സാധിച്ചതായി യു.എൻ സമിതി റിപ്പോർട്ട്​ വ്യക്തമാക്കുന്നു. ആണിനും പെണ്ണിനും തുല്യവേതനം എന്ന ആശയവുമായി ബന്ധപ്പെട്ട ദിനാചരണം കൂടിയാണ്​ യുഎഇയിൽ നാളെ. 

തൊഴിൽ മേഖലയിലും മറ്റും സ്​ത്രീ, പുരുഷ അനുപാതത്തിൽ വലിയ ഏറ്റക്കുറച്ചിൽ നിലനിൽ​ക്കെ, വിവേചനം അവസാനിപ്പിക്കാനുള്ള ശക്​തമായ നടപടികളാണ്​ യു.എ.ഇ സ്വീകരിച്ചു വരുന്നത്​. ശമ്പളാദി ആനുകൂല്യങ്ങളുടെ കാര്യത്തിൽ നിലനിന്ന വ​ിവേചനം കുറച്ചു കൊണ്ടു വരാൻ ബോധപൂർവമായ നീക്കങ്ങൾ ഫലം കണ്ടു. കഴിഞ്ഞ വർഷത്തെ യു..എൻ മാനവ വികസന റിപ്പോർട്ട്​ പ്രകാരം ലിംഗ വിവേചന സൂചികയിൽ മേഖലയിൽ ഒന്നാം സ്​ഥാനത്ത്​ നിലയുറപ്പിക്കാൻ

യു.എ.ഇക്കായി. ആഗോളതലത്തിൽ പതിനെട്ടാം സ്​ഥാനമാണ്​ രാജ്യത്തിനുള്ളത്​. അന്താരാഷ്​ട്ര വേതന തുല്യതാ ദിനമാണ്​ നാളെ. ലോക രാജ്യങ്ങൾക്കൊപ്പം ദിനാചരണ പരിപാടികളിൽ യു.എഇയും ഭാഗഭാക്കാവും. തൊഴിൽ മേഖലയിൽ യാതൊരു നിലക്കുള്ള ലിംഗ​വിവേചനവും അനുവദിക്കേണ്ടതില്ലെന്നാണ്​ യു.എ.ഇയുടെ പ്രഖ്യാപിത നയം. ഘട്ടം ഘട്ടമായി തുല്യതാ നയം നടപ്പാക്കാൻ തിരക്കിട്ട നടപടികളുംാ പദ്ധതികളുമാണ്​ യു.എ.ഇ സ്വീകരിച്ചു വരുന്നത്​.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News