ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം
Update: 2022-03-29 14:09 GMT
190 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്ന ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി. 4000 പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഉത്തവണ ദുബൈ വേൾഡ് എക്സ്പോയിലാണ് വേദിയൊരുക്കിയത്.
ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പങ്കെടുക്കാനെത്തി.