ഇംഗ്ലണ്ടിൽ അവധി ആഘോഷം; ദുബൈ രാജകുടുംബത്തിന്റ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

Update: 2022-08-24 10:56 GMT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇംഗ്ലണ്ടിൽ അവധി ആഘോഷത്തിലാണ് ദുബൈ രാജകുടുംബം. ഭരണാധികാരി ശയ്ഖ് മുഹമ്മദും രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവും അവധിയാഘോഷത്തിനിടെ വേട്ടയ്ക്കിറങ്ങിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. അതിനു പിന്നാലെ തന്റെ പേരമക്കൾക്കൊപ്പമുള്ള തങ്ങളുടെ പ്രിയ ഭരണാധികാരിയുടെ ചിത്രങ്ങളും ഏറ്റുപിടിച്ചിരിക്കുകയാണ് ദുബൈ നിവാസികളും രാജകുമാരന്റെ ലക്ഷക്കണക്കിന് ആരാധകരും.

 





 


 


കിരീടാവകാശി ശയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തന്റെ കുടുംബത്തിന്റെ അവധിക്കാല കാഴ്ചകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖ ലത്തീഫയെയും ഷെയ്ഖ് റാഷിദിനെയും അവരുടെ മുത്തച്ഛനായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കളിപ്പിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Advertising
Advertising

Full View

ഹൃദയസ്പർശിയായ രണ്ട് ചിത്രങ്ങൾക്കൊപ്പം, കുട്ടികളെ കുറിച്ച് ഷെയ്ഖ് മുഹമ്മദ് എഴുതിയ നബാതി(അറേബ്യൻ ഉപദ്വീപിൽ നിന്ന് ഉത്ഭവിച്ച കവിതയുടെ പരമ്പരാഗത രൂപം) കവിതയും അദ്ദേഹം കുറിച്ചിട്ടുണ്ട്. രണ്ട് കുട്ടികൾ തന്റെ ജീവിതം എത്രത്തോളം സന്തോഷകരവും ആനന്ദകരമാക്കുന്നുവെന്നതാണ് കവിതയുടെ ഉള്ളടക്കം.

faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. 14.6 ദശലക്ഷം ആളുകളാണ് ഈ അക്കൗണ്ടിൽ 'ഫസ്സ'യെ പിന്തുടരുന്നത്.


Full View



Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News