ഇന്ത്യ, യു.എ.ഇ വിമാന സർവീസുകളിൽ വർധന; സന്ദർശകരുടെ എണ്ണവും ഉയർന്നു

കഴിഞ്ഞവർഷം 35 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇ സന്ദർശിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Update: 2022-09-03 17:10 GMT
Editor : banuisahak | By : Web Desk

അബുദാബി: ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ ആഴ്ചയിൽ പറക്കുന്നത്​ 612 വിമാന സർവീസുകൾ.യു.എ.ഇ ഇവിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ്​പുതിയ കണക്കുകൾ പുറത്തുവിട്ടത്​. കഴിഞ്ഞവർഷം 35 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇ സന്ദർശിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത്​​എമിറേറ്റ്​സാണ്​. 170 എണ്ണം. രണ്ടാം സ്ഥാനത്തുള്ള എയർ അറേബ്യക്ക്​ 151 സർവീസാണുള്ളത്​്​. ഇതിൽ 43 എണ്ണം അബൂദബിയിൽ നിന്നാണ്​. എയർ ഇന്ത്യ എക്സ്​പ്രസ്​ 91 സർവീസാണ്​നടത്തുന്നത്​. ഇത്തിഹാദ്​ (69), ഇൻഡിഗോ (60), ​ൈഫ്ല ദുബൈ (30), ഗോ ഫസ്റ്റ്​ (24), എയർഇന്ത്യ (10), വിസ്താര (7) ​ഉം സർവീസുകളാണ്​ ഇന്ത്യയിലേക്ക്​ നടത്തുന്നത്​

Advertising
Advertising

കഴിഞ്ഞവർഷം യു.എ.ഇസന്ദർശിച്ചത്​ 35 ലക്ഷം ഇന്ത്യക്കാർ. 58,000 യു.എ.ഇപൗരൻമാരാണ്​ഈ സമയം ഇന്ത്യയിൽഎത്തിയത്​. 346 ഇന്ത്യൻ കമ്പനികൾ യു.എ.ഇയിലുണ്ട്​. 138 യു.എ.ഇ കമ്പനികളാണ്​ഇന്ത്യയിലുള്ളത്​. 2021ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ എണ്ണ ഇതര വ്യാപാരം 44 ശതകോടി ഡോളറിലെത്തി. 2003 മുതൽ 60 ശതകോടി ഡോളറിന്‍റെ നിക്ഷേപമണ്​ ഇരുരാജ്യങ്ങൾക്കുമടിയിലുണ്ടായതെന്നുംകണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യ-യു.എ.ഇവ്യാപാര ഇടപാട്​ 100 ശതകോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യമിട്ട്​ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനെ തുടർന്ന്​ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കൂടിയിട്ടുണ്ട്​. തിരുവകളിൽ അഞ്ച്​ശതമാനം ഇളവ്​അനുവദിച്ചതോടെയാണ്​ വ്യാപാരത്തിൽ വൻകുതിപ്പുണ്ടായത്​. സ്വർണ, വസ്ത്രം, അവശ്യവസ്തുക്കൾ എന്നിവയിലെല്ലാം ഈ മാറ്റം​പ്രകടമാണ്​. സെപ കരാർ പ്രതിരോധ മേഖലയിലേക്ക്​കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം അബൂദബിയിൽ​വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ജോയിന്‍റ്​കമ്മീഷൻ യോഗം ചൂണ്ടിക്കാട്ടി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News