ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ കേന്ദ്രം വിശാലമായ സ്ഥലത്തേക്ക് മാറ്റുന്നു

ഫെബ്രുവരി 15 മുതലാണ് സ്ഥലങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നത്

Update: 2022-02-13 13:00 GMT

ദുബൈ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ വലിയ കാത്തിരിപ്പ് മുറികളോട് കൂടിയ ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സെന്റര്‍ ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

നിലവില്‍, കോണ്‍സുലേറ്റുകളുടെ ഔട്ട്സോഴ്സ് സേവന ദാതാവായ SG IVS ഗ്ലോബല്‍ കൊമേഴ്ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, റൂം നമ്പര്‍ 201, 202, ബിസിനസ് ആട്രിയം ബില്‍ഡിങ്, ഔദ് മേത്ത, ദുബൈ എന്ന വിലാസത്തിലാണ് സേവനങ്ങള്‍ നല്‍കി വരുന്നത്. ഫെബ്രുവരി 15 മുതല്‍, അതേ കെട്ടിടത്തില്‍ തന്നെ, ഒന്നാം നിലയിലെ കൂടുതല്‍ വിശാലമായ സ്ഥലത്തേക്ക് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ മാറ്റാനാണ് പദ്ധതി. 102, 103, 104 എന്നിങ്ങനെയായിരിക്കും പുതിയ റൂം നമ്പറുകള്‍.

Advertising
Advertising

പവര്‍ ഓഫ് അറ്റോര്‍ണി രജിസ്‌ട്രേഷന്‍, വില്‍പത്ര രജിസ്‌ട്രേഷന്‍, വിവാഹ-ബിരുദ-വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ജോലികള്‍ മാത്രമാണ് സ്ഥലസൗകര്യമില്ലാത്തതിനാല്‍ നിലവില്‍ ഐവിഎസ് സെന്റര്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കൗണ്‍സല്‍ സാഹില്‍ അഗര്‍വാള്‍ പറഞ്ഞു. പുതിയ കെട്ടിടത്തില്‍ വലിയ കാത്തിരിപ്പ് കേന്ദ്രങ്ങളും വിശാലമായ ഹാളോടുംകൂടിയ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യും.

നാളെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇത് പ്രഖ്യാപിക്കാനാണ് കോണ്‍സുലേറ്റ് തീരുമാനം. ഫെബ്രുവരി 15 മുതലാണ് സ്ഥലങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ: രാവിലെ 8 മുതല്‍ രാത്രി 1 വരെയും ശനിയാഴ്ച: രാവിലെ 8 മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവര്‍ത്തന സമയം.

കൂടുതല്‍ വിവരങ്ങള്‍ക്കായി കേന്ദ്രവുമായി 04-3579585 എന്ന നമ്പരിലോ, അല്ലെങ്കില്‍ പ്രവാസി ഭാരതീയ സേവാ കേന്ദ്രത്തെ (PBSK) അതിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 80046342 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News