ദുബൈയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ

ഈവർഷം രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 23% ശതമാനവും ഇന്ത്യക്കാരുടേതാണ്

Update: 2023-09-06 18:27 GMT

ദുബൈ: ദുബൈയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ. ഈവർഷം ആദ്യപകുതിയിൽ ഇന്ത്യക്കാർ 6,717 സ്ഥാപനങ്ങൾ ആരംഭിച്ചു എന്നാണ് കണക്ക്. ദുബൈ ചേംബർ ഓഫ് കോമേഴ്‌സാണ് കണക്കുകൾ പുറത്തുവിട്ടത്.

ഈവർഷം രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 23% ശതമാനവും ഇന്ത്യക്കാരുടേതാണ്. 6,717 കമ്പനികൾ കൂടി വന്നതോടെ ദുബൈ ചേംബറിൽ അംഗങ്ങളായ ഇന്ത്യൻ സ്ഥാപനങ്ങളുടെ മൊത്തം എണ്ണം 90,118 ആയി. കമ്പനി തുടങ്ങുന്നതിൽ രണ്ടാം സ്ഥാനത്താണ് യു.എ.ഇ സ്വദേശികൾ.

4,445 കമ്പനികളാണ് ഇമറാത്തികൾ ഈ കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്തത്. മൂന്നാം സ്ഥാനത്ത് പാകിസ്താനി നിക്ഷേപകരാണ്. 3,395 പാകിസ്താനി കമ്പനികൾ ദുബൈയിൽ ഈവർഷമാദ്യം പ്രവർത്തനം തുടങ്ങി.

2,154 കമ്പനികൾ തുടങ്ങിയ ഈജിപ്ത് നാലാം സ്ഥാനത്തും, 963 സ്ഥാപനങ്ങൾ തുടങ്ങിയ യു കെ അഞ്ചാംസ്ഥാനത്തുമുണ്ട്. ആറാം സ്ഥാനക്കാരായ ചൈനക്കാർ 664 സ്ഥാപനങ്ങളാണ് ഈവർഷമാദ്യം ദുബൈയിൽ രജിസ്റ്റർ ചെയ്തത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News