ദുബൈയിൽ സ്ഥാപന മേധാവികൾക്ക് മാറ്റം; പുതിയ മേധാവികളെ നിയമിച്ച് ഉത്തരവിട്ടു

വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ, സിവിൽ ഏവിയേഷൻ അതോറിറ്റി, കോടതി, ലാൻഡ് ഡിപ്പാർട്ട് എന്നിവക്കാണ് പുതിയ ഡയറക്ടർ ജനറൽമാരെ നിയമിച്ചത്

Update: 2024-01-19 17:48 GMT

ദുബൈയിൽ സുപ്രധാന സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ മേധാവികളെ നിയമിച്ച് കിരീടാവകാശി ശൈഖ് ഹംദാൻ ഉത്തരവിറക്കി. വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ, സിവിൽ ഏവിയേഷൻ അതോറിറ്റി, കോടതി, ലാൻഡ് ഡിപ്പാർട്ട് എന്നിവക്കാണ് പുതിയ ഡയറക്ടർ ജനറൽമാരെ നിയമിച്ചത്.

വിദ്യാഭ്യാസ അതോറിറ്റിയായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ KHDA യെ ഇനി ഐശ അബ്ദുല്ല മിരാൻ നയിക്കും. അതോറിറ്റിയുടെ ഡയറക്ടർ ജനറലായാണ് നിയമനം. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറലായി മുഹമ്മദ് അബ്ദുല്ല ലൻഖാവിയെ നിയമിച്ചു. ഡോ. സെയ്ഫ് അബ്ദുല്ലാഗാനിം അൽ സുവൈദിയാണ് ദുബൈ കോടതികളുടെ പുതിയ ഡയറക്ടർ ജനറൽ. ലാൻഡ് ഡിപ്പാർട്ടുമെന്റിന്റെ പുതിയ ഡറക്ടർ ജനറലായി മർവാൻ അഹമ്മദ് ബിൻ ഗാലിതിനെ നിയമിച്ചും ദുബൈ എക്‌സ്‌ക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവാശി ശൈഖ് ഹംദാൻ ഉത്തരവിട്ടു.

Advertising
Advertising
Full View

സ്ഥാനമൊഴിയുന്ന മേധാവികൾ സുൽത്താൻ ബുത്തി ബിൻ മെജ്‌റാൻ, താരിഷ് ഈദ് അൽ മൻസൂരി, മുഹമ്മദ് അബ്ദുല്ല അഹലി, ഡോ. അബ്ദുല്ല മുഹമ്മദ് അൽ കറം എന്നിവർക്ക് കിരീടാവാശി ശൈഖ് ഹംദാൻ, ഉപഭരണാധികാരി ശൈഖ് മക്തൂം എന്നിവർ നേരിട്ടെത്തി ആശംസകൾ നേർന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News