ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഇൻറർസെക് മേളക്ക് തുടക്കം

ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് സ്ഥാപനങ്ങളുടെ പുതിയ ഉപകരണങ്ങളും മേളയിലുണ്ട്

Update: 2023-01-17 18:32 GMT
Advertising

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സുരക്ഷാ ഉപകരണ പ്രദർശന വിപണന മേളയായ ഇൻറർസെകിന് ദുബൈയിൽ തുടക്കം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് സ്ഥാപനങ്ങളുടെ പുതിയ ഉപകരണങ്ങളും മേളയിലുണ്ട്.

അന്താരാഷ്ട്ര രംഗത്തെ സുരക്ഷാ ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ലോകം അത്ര ചെറുതല്ലെന്ന് തെളിയിക്കുന്നതാണ് മേള. വൻകിട കമ്പനികൾക്കൊപ്പം നിരവധി ചെറുകിട സ്ഥാപനങ്ങളും മികച്ച ഉൽപന്നങ്ങളുമായാണ് മേളക്കെത്തിയത്. അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ കമ്പനികളാണ് നൂതന ഉപകരണങ്ങളും സങ്കേതങ്ങളുമായി മേളക്കെത്തിയത്. വൈദ്യുതി ബന്ധം വിഛേദിച്ചാലും മുപ്പത് മണിക്കൂറിലേറെ പ്രവർത്തിക്കുന്ന സി.സി.ടി.വി യു.പി.എസ് ഉപകരണവുമായാണ് ഇന്ത്യൻ കമ്പനി ഫൈബർ മേളക്കെത്തിയത്.

കോവിഡാനന്തരം ഇൻറർസെക് മേളയുടെ പ്രസക്തി ഏറെ വർധിച്ചതായി വിവിധ കമ്പനി സാരഥികൾ വ്യക്തമാക്കുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട വ്യത്യസ്ത തരം ഉൽപന്നങ്ങളാണ് അമേരിക്കൻ കമ്പനിയായ മെഡ്ട്ര മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഗാർഹിക സുരക്ഷ, രാജ്യസുരക്ഷ, അഗ്‌നിശമന സംവിധാനങ്ങൾ, സൈബർ സുരക്ഷ ഉൾപ്പെടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട നിരവധി പുതിയ സങ്കേതങ്ങളും മേളയിലുണ്ട്. ഇൻറർസെകിന്റെ 24ാം എഡിഷൻ കൂടിയാണിത്. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയിൽ സുരക്ഷാ ഉപകരണ രംഗത്തുണ്ടായ വൈപുല്യം കൂടി വെളിപ്പടുത്തുന്നതാണ് മേള.


Full View

Intersec fair begins at Dubai World Trade Center

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News