അബൂദബിയിൽ കാസർകോട് സ്വദേശി ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു

നാലുമാസം മുമ്പാണ് അബൂദബിയിലെത്തിയത്

Update: 2026-10-19 15:14 GMT

അബൂദബി: കാസർകോട് സ്വദേശി അബൂദബിയിൽ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പെരിയ സ്വദേശി അബ്ദുറഹീം ബദവി(38)യാണ് മരിച്ചത്. അബൂദബി ഡെസേർട്ട് ഹെയർ ജനറൽ ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരനാണ്. ജോലിയുടെ ഭാഗമായി വാഹനമോടിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

നാലുമാസം മുമ്പാണ് അബൂദബിയിലെത്തിയത്. നാട്ടിൽ കാസർകോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മദ്രസാ അധ്യാപകനായിരുന്നു. എസ്.വൈ.എസ്. പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി പുരോഗമിക്കുന്നുവെന്ന് ഐ.സി.എഫ്. വെൽഫെയർ വിങ് അറിയിച്ചു.

പെരിയ നവോദയ നഗറിൽ അബ്ദുൽ ഖാദറിന്റെയും ഖദീജയുടെയും മകനാണ് അബ്ദുറഹീം. ഭാര്യ: ഫെബിന. മക്കൾ ഫാത്തിമ റസാന, ഖദീജ റഫീന, മറിയം റൂഹാ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: മുജീബ്, ആരിഫ, റിയാന.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News