അബൂദബിയിൽ വൻ ലഹരിമരുന്ന് വേട്ട: 6 ലക്ഷം ലഹരിഗുളികകൾ പിടിച്ചെടുത്തു

കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ടൈൽസ്, സ്റ്റോൺ എന്നിവക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ആറ് ലക്ഷം ഗുളികകൾ ഇവർ ഒളിച്ചു കടത്തിയത്

Update: 2022-05-26 18:48 GMT
Editor : ijas

അബൂദബി: നഗരത്തില്‍ വൻ ലഹരിമരുന്ന് വേട്ട. നിർമാണത്തിന് ഉപയോഗിക്കുന്ന ടൈലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് ലക്ഷം ലഹരി ഗുളികകൾ പൊലീസ് പിടിച്ചെടുത്തു. കേസിൽ അറബ് സ്വദേശികളായ നാലുപേർ അറസ്റ്റിലായി. ടോക്സിക് സ്റ്റോൺ എന്ന പേരിൽ അബൂദബി പൊലീസിന്‍റെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ മിഷനിലാണ് മയക്കുമരുന്ന് സംഘത്തിന്‍റെ ഗുഢനീക്കം വിഫലമാക്കിയത്. ലഹരികടത്തിന് ഇതുവരെ ഉപയോഗിക്കാത്ത രീതിയാണ് സംഘം അവലംബിച്ചതെന്ന് അബൂദബി പൊലീസിന്‍റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ ആൽറാശിദി പറഞ്ഞു.

Advertising
Advertising
Full View

കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ടൈൽസ്, സ്റ്റോൺ എന്നിവക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ആറ് ലക്ഷം കാപ്ടഗൺ ഗുളികകൾ ഇവർ ഒളിച്ചു കടത്തിയത്. എന്നാൽ പൊലീസിന്‍റെ കൃത്യമായ ജാഗ്രതയാണ് ഇവരുടെ നീക്കം തകർത്തെന്നും അദ്ദേഹം പറഞ്ഞു. അറബ് സ്വദേശികളായ നാലുപേരിൽ നിന്നും ലഹരിമരുന്ന് ശൃംഖലയെ കുറിച്ച വിവരങ്ങൾ ശേഖരിച്ചു വരികയാണ്.ലഹരികടത്തും വിൽപനയും യു.എ.ഇ ശക്തമായി നേരിടുമെന്ന് അബദൂബി പൊലീസ് വ്യക്തമാക്കി.

Large-scale drug bust in Abu Dhabi: 6 lakh drugs seized

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News