മീഡിയവൺ അനിമേഷൻ വീഡിയോ പങ്കുവെച്ച് യു.എ.ഇ ബഹിരാകാശ കേന്ദ്രം

യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ തയാറാക്കിയ അനിമേഷൻ വീഡിയോ ആണ് ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കുവെച്ചത്.

Update: 2023-09-11 09:50 GMT

മീഡിയവൺ അനിമേഷൻ വീഡിയോ പങ്കുവെച്ച് യു.എ.ഇ ബഹിരാകാശ കേന്ദ്രം. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മീഡിയവൺ തയാറാക്കിയ അനിമേഷൻ വീഡിയോ ആണ് ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പങ്കുവെച്ചത്. യു.എ.ഇ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗ്യചിഹ്നമാണ്‌  സുഹൈൽ. 

ആറ് മാസം നീണ്ട യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിൽ സുൽത്താൻ അൽ നിയാദിക്കൊപ്പം സുഹൈലും പങ്കാളിയായിരുന്നു. ബഹിരാകാശ യാത്രയിൽ സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്ററായും സുഹൈൽ പ്രവർത്തിക്കും. 


യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതാണ് മീഡിയവൺ ആനിമേഷനിലൂടെ അവതരിപ്പിച്ചത്. എം.ബി.ആർ.എസ്.സിയിലെ കമ്മ്യൂണിക്കേഷൻ ടീം അംഗമായ സയീദ് അൽ ഇമാദിയാണ് സുഹൈലിനെ സൃഷ്ടിച്ചത്. ഇമാദിയും ബഹിരാകാശ കേന്ദ്രത്തിലെ ഉന്നത ഉദ്യോ​ഗസ്ഥരുമടക്കം വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിരുന്നു.

Advertising
Advertising

മീഡിയവൺ ക്യാമറാമാൻ യാസിർ അറഫാത്താണ് വീഡിയോ ആനിമേഷൻ ചെയ്തിരിക്കുന്നത്. നിർമാണം, എഡിറ്റിങ് എന്നിവ മീഡിയവൺ വെബ് ജേണലിസ്റ്റ് അക്ഷയ് പേരാവൂരും സഹനിർമാണം, സുഹൈലിന്റെ ശബ്ദം എന്നിവ ഫാദിയ നസീറുമാണ് നിർവഹിച്ചിരിക്കുന്നത്.

യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പവും സുഹൈൽ ബഹിരാകാശ യാത്ര നടത്തിയിരുന്നു. അന്ന് എട്ട് ദിവസമാണ് സംഘം ബഹിരാകാശത്ത് ചെലവഴിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News