ഉമ്മുൽ ഖുവൈനിലെ റോഡുകളിൽ ഇന്ന് സൈനിക ഡ്രിൽ നടക്കുമെന്ന് മുന്നറിയിപ്പ്
Update: 2022-12-13 07:16 GMT
വിവിധ സൈനിക യൂണിറ്റുകൾ ഇന്ന് ഉമ്മുൽ ഖുവൈനിലെ റോഡുകളിൽ ഡ്രിൽ നടത്തുമെന്ന് മുന്നറിയിപ്പ്. ഡ്രിൽ നടക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾ സൈന്യവുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഉമ്മുൽ ഖുവൈൻ പൊലീസാണ് ഇന്ന് റോഡുകളിൽ സൈനിക പ്രകടനങ്ങൾ നടക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടത്.