ദുബൈയിൽ വേനൽകാല വിനോദം; മോദേഷ് വേൾഡ് സജീവമായി
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മൊദേഷ് വേൾഡിലേക്ക് പ്രവേശനം സൗജന്യമാണ്
ദുബൈ: കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൊദേഷ് വേൾഡ് വേനൽകാല പരിപാടി സജീവമായി. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മൊദേഷ് വേൾഡിലേക്ക് പ്രവേശനം സൗജന്യമാണ്.
വേനൽകാലത്ത് ദുബൈ ഒരുക്കുന്ന ദുബൈ സമ്മർ സർപ്രൈസ് പരിപാടികളുടെ ഭാഗമാണ് കുട്ടികൾക്കായുള്ള മൊദേഷ് വേൾഡ്. വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ഇൻഡോർ കളിസ്ഥലമാണ് മൊദേഷ് വേൾഡിന്റെ പ്രത്യേകത. ദുബൈ വേനൽകാല വിസ്മയത്തിന്റെ ഭാഗ്യചിഹ്നമായ മൊദേഷിന്റെ പേരിലാണ് ഈ പരിപാടി. ഏത് പ്രായക്കാരായ കുട്ടികൾക്കും അനുയോജ്യമായ വിനോദങ്ങളാണ് ഇതിന്റെ പ്രത്യേകത. കുടുംബത്തോടൊത്തൊപ്പം കുട്ടികൾക്ക് ഇവിടേക്ക് കടന്നുവരാം.
വിനോദപരിപാടികൾക്ക് പുറമേ, ശിൽപശാലകൾ, പ്രദർശനങ്ങൾ എന്നിവയുണ്ടാകും. വിവിധ തീമുകളിൽ പ്രത്യേക സോണുകളും മൊദേഷ് വേൾഡിൽ ഒരുക്കിയിട്ടുണ്ട്. സെപ്തംബർ വരെ ഇവിടെ വിനോദ പരിപാടികൾ തുടരും.