ദുബൈയിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു

ലൈസൻസിങ്, ഡ്രൈവിങ്, പാർക്കിങ്, നോൽകാർഡ് തുടങ്ങിയ 28 സേവനങ്ങളാണ് സ്മാർട്ട് കിയോസ്‌കുകൾ വഴി ലഭ്യമാക്കുക

Update: 2023-09-20 18:45 GMT

ദുബൈയിൽ ആർ.ടി,എ സേവനങ്ങൾക്കായി കൂടുതൽ സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 28 സേവനങ്ങളാണ് സ്മാർട്ട് കിസോയ്‌സുകൾ ലഭ്യമാക്കുക. ദുബൈ നഗരത്തിലെ 21 സ്ഥലങ്ങളിലാണ് 32 സ്മാർട്ട് കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്.

ലൈസൻസിങ്, ഡ്രൈവിങ്, പാർക്കിങ്, നോൽകാർഡ് തുടങ്ങിയ 28 സേവനങ്ങളാണ് സ്മാർട്ട് കിയോസ്‌കുകൾ വഴി ലഭ്യമാക്കുക. 24 മണിക്കൂറും സ്മാർട്ട് കിയോസ്‌കുകൾ സജ്ജമായിരിക്കും. ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാവുന്ന വിധമാണ് കിയോസ്‌കുകൾ സജ്ജമാക്കിയിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ് വഴിയോ നേരിട്ടോ പണമടക്കാൻ സംവിധാനമുണ്ടാകും. ആർ.ടി.എയുടെ പ്രധാന ഓഫീസ്, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, തുടങ്ങിയിടങ്ങളിലും കിയോസ്‌കുകളുണ്ടാകും. 2021 മുതൽ ആർ.ടി.എ സ്മാർട്ട് കിയോസ്‌കുകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോൾ കൂടുതൽ സൗകര്യങ്ങളോട് കൂടിയ കിയോസ്‌കുകളാണ് സ്ഥാപിക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News